Channel: esSENSE Global
Category: People & Blogs
Tags: malayalamatheismkeralafreethinkersessensemalayali rationalistglobalatheist
Description: സഹോദരന്‍ അയ്യപ്പന്‍ യുക്തിവാദിയോ? | From Close Quarters I Joseph Vadakkan Organised by esSENSE Global Ernakulam From Close Quarters: കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്ന നിലയില്‍ SNDP നേതാവായിരുന്ന സഹോദരന്‍ അയ്യപ്പനെ പരിഗണിക്കുന്നത് ശരിയല്ലെന്ന് ജോസഫ് വടക്കന്‍. അയ്യപ്പന്‍ യുക്തിവാദിയോ നാസ്തികനോ ആയിരുന്നില്ല. ജാതിക്കെതിരെ പന്തിഭോജനം നടത്തിയ അയ്യപ്പന്‍ പിന്നീട് ജാതിവാദിയായി മാറി. ജാതി ചോദിക്കരുത്-പറയരുത്-ചിന്തിക്കരുത് എന്ന ശ്രീനാരായണീയ മുദ്രാവാക്യം തിരുത്തി ജാതി ചോദിക്കണം-പറയണം-ചിന്തിക്കണം എന്നാക്കി മാറ്റുകയാണ് അയ്യപ്പന്‍ ചെയ്തത്. ഒരുപക്ഷെ 'ജാതി ചിന്തിക്കണം' എന്ന് ആഹ്വാനം ചെയ്ത ഇന്ത്യയിലെ ഏക രാഷ്ട്രീയനേതാവ് സഹോദരന്‍ അയ്യപ്പനായിരിക്കും. ശ്രീനാരായണഗുരുവിനെ തിരുത്തികൊണ്ട് ജാതി വേണ്ട-മതം വേണ്ട-ദൈവം വേണ്ട എന്ന മറ്റൊരു മുദ്രാവാക്യവും ഉയര്‍ത്തിയ അയ്യപ്പന്‍ സ്വജീവിതത്തില്‍ ജാതിയേയും ദൈവത്തേയും മതത്തേയും തള്ളിപ്പറയാന്‍ തയ്യാറായില്ല. യുക്തിവാദി സംഘടനകളിലൊന്നും അയ്യപ്പന്‍ ഉണ്ടായിരുന്നില്ല. ജാതിസംവരണ സീറ്റില്‍ നിന്നും തിരഞ്ഞെടുക്കപെട്ട അയ്യപ്പന്‍ ആചാരപൂര്‍വം ക്ഷേത്രശിലാസ്ഥാപനം നടത്തിയിട്ടുണ്ട്. സയന്‍സിനെ 'തൊഴാന്‍' കല്‍പ്പിച്ച അയ്യപ്പന്‍ ശാസ്ത്രവിരുദ്ധനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജ്യോതിഷവിശ്വാസം തെളിയിക്കുന്നു. യുക്തിവാദത്തെ പിന്തുണയ്ക്കുന്ന ഒരു ലേഖനമോ പ്രസംഗമോ അയ്യപ്പന്റേതായിട്ടില്ല. ഇങ്ങനെയൊരാളെ കേരളത്തിലെ യുക്തിവാദവുമായി കൂട്ടിവായിക്കുന്നത് വിചിത്രമാണ്-ജോസഫ് വടക്കന്‍ പറയുന്നു. Camera & Editing: Sinto Thomas esSENSE Social links: clubhouse.com/club/essense-global esSENSE Telegram Channel: t.me/essensetv FaceBook Page of esSENSE: facebook.com/essenseglobal FaceBook Page of neuronz: facebook.com/neuronz.in Twitter: twitter.com/esSENSEGlobal FaceBook Group: facebook.com/groups/esSENSEGlobal Telegram Debate Group: t.me/joinchat/L6dolk5vW1LEDP_SCR24nw Podcast: podcast.essenseglobal.com Website of esSENSE: essenseglobal.com Website of neuronz: neuronz.in